'കാട്ടാന'യെ കൂട്ടില്‍ തളച്ച് യൂത്ത് കോണ്‍ഗ്രസ് സമരം
തെക്കിബസാറില്‍ നിന്നു 'ആന'യെയും വഹിച്ച് കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രകടനം കലക്ടറേറ്റിന് മുന്നില്‍ കൂടൊരുക്കി ആനയെ തളക്കുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.
കണ്ണൂര്‍: ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കാട്ടാനയുടെ വരവ് തടയാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് 'കാട്ടാന'യെ കൂട്ടില്‍ തളച്ച് വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ആറളം വന്യജീവി സങ്കേതത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവന്ന് വ്യാപകമായി കൃഷി നശിപ്പിക്കുകയും മനുഷ്യജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേയാണ് പ്രതീകാത്മകമായി കാട്ടാന പ്രതിമയെ കൂട്ടിലടച്ച് സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കലക്ടറേറ്റിന് മുന്നില്‍ പ്രതീകാത്മകമായി കാട്ടാനയെ മതില്‍ കെട്ടി തളച്ചുള്ള സമരമാണ് നടത്തിയത്. ആറളം വന മേഖലയില്‍ കാട്ടാനകള്‍ വിലസുമ്പോഴും അവയെ തുരത്താനോ ഫാമിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനോ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടി കാരണം എട്ടുപേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടതെന്നു സമരക്കാര്‍ ആരോപിച്ചു. കാട്ടുമൃഗങ്ങള്‍ മനുഷ്യന്റെ ജീവന് ഭീഷണിയായി നില കൊള്ളുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നിലകൊള്ളുകയാണ്. കാട്ടാനകളുടെ അക്രമം തടയാന്‍ വേണ്ടി ഫാമില്‍ ആന മതില്‍ കെട്ടുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ടെണ്ടര്‍ നടപടി പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് ആനമതില്‍ നിര്‍മ്മാണം ഇപ്പോഴും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. കമ്മീഷന്‍ ഇടപാടാണ് കരാര്‍ നല്‍കാന്‍ കാലതാമസമെന്ന സംശയം ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് സമരക്കാര്‍ ആരോപിച്ചു.
തെക്കിബസാറില്‍ നിന്നു 'ആന'യെയും വഹിച്ച് കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രകടനം കലക്ടറേറ്റിന് മുന്നില്‍ കൂടൊരുക്കി ആനയെ തളക്കുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.
Youth Congress agitation by trapping 'Elephant'