കോഴിക്കോട്: മീന്‍പിടിത്തത്തിനിടെ അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് യുവാവിന്റെ കണ്ണില്‍ തുളച്ചു കയറി. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുനാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് ഉള്ളൂര്‍കടവ് പാലത്തിന് സമീപത്ത് മീന്‍പിടിക്കുമ്പോഴായിരുന്നു സംഭവം. അര്‍ജുന്റെ കണ്ണില്‍ കുടുങ്ങിയ ചൂണ്ടക്കൊളുത്ത് പുറത്തെടുക്കാന്‍ കൊയിലാണ്ടിയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും കട്ടര്‍ ഉപയോഗിച്ച് സൂക്ഷ്മമായി കൊളുത്ത് നീക്കവും ചെയ്തു.