എംഡിഎംഎയുമായി യുവാവ് താമരശ്ശേരിയിൽ പിടിയിൽ

Update: 2022-12-11 02:42 GMT

താമരശ്ശേരി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ഒരാളെ താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനു സമീപം വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പയത്തോട് എ ഴു കളത്തിൽ ഷാനിദ് മൻസിൽ നംഷിദ്( 35) നെയാണ് കെ.എൽ 14- എച്ച്-1600 നമ്പർ ഹ്യുണ്ടായ് സൊനാറ്റ കാർ സഹിതം പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്പി ആർ കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്പന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 7.06 ഗ്രാം എംഡിഎംഎ വാഹനത്തിൽ നിന്ന് കണ്ടെടുത്തു.