കണ്ണൂര്‍: പിണറായിയില്‍ രണ്ടിടങ്ങളിലായി ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പിണറായി എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്തും സംഘവും നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്. ക്ണ്ണൂര്‍ കാഞ്ഞിരോട് തലമുണ്ട സ്വദേശി റജാസ് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം ഹാഷ്ഷ് ഓയില്‍ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സമീര്‍ കെ കെ, ഷിനു കെ പി, ഉമേഷ് കെ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
പിണറായി എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ബഷീര്‍.ടിയും സംഘവും നടത്തിയ പട്രോളിങ്ങിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പട്രോള്‍ നടത്തി വരവെ തലശ്ശേരി താലൂക്കില്‍ പിണറായി പാറപ്രം മേലൂര്‍ റോഡിന്റെ പുതിയ പാലത്തിന് സമീപം വെച്ച് 12 ഗ്രാം ഉണക്ക കഞ്ചാവുമായി കാഞ്ഞിരോട് ദേശത്ത് ആസാദ് എ (31) എന്നയാളെ അറസ്റ്റ് ചെയ്ത് എന്‍.ഡി പി.എസ്. കേസ്സെടുത്തത്. പ്രിവന്റീവ് ഓഫിസര്‍ നിസാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിനു കെ.പി, ഉമേഷ് കെ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.