ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. രാകേഷ് (21) എന്നയാളെയാണ് സോലദേവനഹള്ളി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതി രാത്രി ഡോക്ടര്‍ തന്റെ താമസസ്ഥലമായ പിജിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
സ്‌കൂട്ടറിലെത്തിയ പ്രതി യുവതിയെ തടഞ്ഞുനിര്‍ത്തുകയും ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.