വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതി ഗര്‍ഭിണിയായ കേസില്‍ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടൂളി സ്വദേശിയായ സുബീഷ് (26) ആണ് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ പിടിയിലായത്.
2018 മുതല്‍ പുതിയറ സ്വദേശിനിയായ യുവതിയുമായി സുബീഷ് സൗഹൃദത്തിലായിരുന്നു 2023 ജൂലൈ മുതല്‍ വിവിധയിടങ്ങളിലെ ലോഡ്ജുകളില്‍ വെച്ച് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.
യുവതി ഗര്‍ഭിണിയായപ്പോള്‍, നിര്‍ബന്ധപൂര്‍വ്വം ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. ഇതിനുശേഷം പൊതുസ്ഥലത്ത് വെച്ച് യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.