സഹപ്രവര്‍ത്തകയുടെ മുഖത്തേക്ക് തിളച്ച വെള്ളമൊഴിച്ചു; യുവാവ് അറസ്റ്റില്‍

Update: 2026-01-17 09:21 GMT

മനാമ: ജോലിസ്ഥലത്തെ തര്‍ക്കത്തെത്തുടര്‍ന്ന് സഹപ്രവര്‍ത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച യുവാവിന് ഹൈക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. ആക്രമണത്തില്‍ യുവതിയുടെ ശരീരത്തിന് അഞ്ചു ശതമാനം വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഫേയില്‍ ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രതി യുവതിയെ മര്‍ദ്ദിക്കുകയും തറയിലേക്ക് തള്ളിയിടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.

പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയിരിക്കെയാണ് പ്രതി വീണ്ടും അക്രമം നടത്തിയത്. യുവതിയെ പേര് ചൊല്ലി വിളിച്ച ശേഷം കഫേയില്‍ ആവശ്യങ്ങള്‍ക്കായി വച്ചിരുന്ന തിളച്ച വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുപുറമെ, കഫേയ്ക്ക് പുറത്തുവച്ച് ലോഹംകൊണ്ടുള്ള വാട്ടര്‍ ഹീറ്റര്‍ ഉപയോഗിച്ചും ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് നേരിട്ട ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്താണ് കോടതി കര്‍ശനമായ ശിക്ഷാനടപടി സ്വീകരിച്ചത്.

Tags: