മദ്യലഹരിയില്‍ അമ്മാവനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് അമ്മാവനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു. മണ്ണന്തല അമ്പഴംകോട് പുതുച്ചി പുത്തന്‍വീട്ടില്‍ സുധാകരനെ (80) ആണ് സഹോദരിയുടെ മകന്‍ രാജേഷ് അടിച്ചുകൊന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന രാജേഷ് അമ്മാവനുമായി വാക്കുതര്‍ക്കത്തിലാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജേഷ്. അടിപിടി, പടക്കം ഏറ് തുടങ്ങിയ കുറ്റങ്ങള്‍ക്കായി മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ മണ്ണന്തല പോലിസ് കസ്റ്റഡിയിലെടുത്തു.