പെരിന്തല്‍മണ്ണയില്‍ വിദേശമദ്യവുമായി ഓട്ടോയില്‍ കറങ്ങിയ യുവാവ് പിടിയില്‍

Update: 2021-06-25 15:28 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വിദേശമദ്യവുമായി ഓട്ടോയില്‍ കറങ്ങിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അലനെല്ലൂര്‍ ചന്തപ്പടിഇല്ലിക്കല്‍ റഫീഖ് (32) നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 10 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു.

മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘം നഗരത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കുഞ്ഞുമുഹമ്മദ്, സിവില്‍ ഓഫീസര്‍മാരായ അബിന്‍രാജ്, തേജസ്, നൗഫല്‍, കമ്മുക്കുട്ടി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.