ഉല്‍സവത്തിനിടെ യുവാവിനെ ആന ചവിട്ടിക്കൊന്നു

Update: 2026-01-22 06:11 GMT

നെടുമ്പാശ്ശേരി: എറണാകുളത്ത് യുവാവിനെ ആന ചവിട്ടിക്കൊന്നു. അങ്കമാലി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഉല്‍സവത്തിനിടെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ചൊവ്വര സ്വദേശി സൂരജാണ് മരിച്ചത്. ഉല്‍സവത്തിനിടെ ആന ഇടയുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടിരുന്ന സൂരജിനെ തട്ടുകയുമായിരുന്നു. നിലത്തുവീണ സൂരജിനെ ആന ചവിട്ടി. ഉടന്‍ തന്നെ സൂരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

Tags: