ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Update: 2021-02-11 03:17 GMT

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. കോലിക്കര, പാവിട്ടപ്പുറം സ്വദേശി മുജീബിനെ(26)യാണ് കുത്തിക്കൊന്നത്.

കോലിക്കര സ്വകാര്യ സ്‌കൂളിനു സമീപത്തുവച്ച് ചൊവ്വാഴ് വൈകീട്ട് രണ്ട് സംഘം യുവാക്കള്‍ ഏറ്റമുട്ടിയിരുന്നു. അവിടെവച്ചാണ് മുജീബിന് കുത്തേറ്റത്. മുന്‍വൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് റിപോര്‍ട്ട്.

മൃതദേഹം ചങ്ങരംകുളത്ത് സ്വകാര്യം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.