ഇന്ധന വിലവര്‍ധനവിനെതിരേ വേറിട്ട പ്രതിഷേധവുമായി യുവാവ് (വീഡിയോ)

ഓമശ്ശേരി, വെളിമണ്ണ പുല്‍പ്പറമ്പില്‍ വീട്ടില്‍ മുജീബ് ആണ് പെട്രോളിയം കമ്പനികളുടെ പകല്‍കൊള്ളയ്‌ക്കെതിരായ കുതിരപ്പുറത്ത് യാത്ര ചെയ്ത് പ്രതിഷേധിച്ചത്.

Update: 2021-06-27 10:58 GMT

കോഴിക്കോട്: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനവിനെതിരേ വേറിട്ട പ്രതിഷേധവുമായി യുവാവ്. ഓമശ്ശേരി, വെളിമണ്ണ പുല്‍പ്പറമ്പില്‍ വീട്ടില്‍ മുജീബ് ആണ് പെട്രോളിയം കമ്പനികളുടെ പകല്‍കൊള്ളയ്‌ക്കെതിരായ കുതിരപ്പുറത്ത് യാത്ര ചെയ്ത് പ്രതിഷേധിച്ചത്.

ഇന്ധനവിലവര്‍ധന താങ്ങാനാവാതെ കൈയിലുണ്ടായിരുന്ന എന്‍ഫീല്‍ഡ് ബൈക്ക് വിറ്റ് പത്തുദിവസങ്ങള്‍ക്കു മുമ്പാണ് മുജീബ് കുതിരയെ വാങ്ങിയത്. ബാദുഷ എന്ന പേരുള്ള കുതിരയെ പാലക്കാട് നിന്നാണ് 70000 രൂപ നല്‍കി മുജീബ് സ്വന്തമാക്കിയത്. എന്‍ഫീല്‍ഡിനെ തീറ്റിപോറ്റാനുള്ള ചെലവിന്റെ പകുതി മാത്രമേ കുതിരയുടെ ദൈനംദിന ചെലവുകള്‍ക്ക് വേണ്ടിവരുന്നുള്ളു എന്നു മുജീബ് പറയുന്നു.

കുതിരപ്പുറത്ത് യാത്ര ചെയ്താണ് ഇന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനായി അങ്ങാടിയിലും മറ്റും പ്രതിഷേധ സൂചകമായി എത്തിയത്. 'കുതിച്ചുയരുന്ന പെട്രോള്‍ വില താങ്ങാനാവുന്നില്ല എന്റെ പ്രതിഷേധം' എന്ന ബാനര്‍ കുതിരയെ അണിയിച്ചായിരുന്നു മുജീബിന്റെ യാത്ര. വിലവര്‍ധനവ് ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഇത് സ്ഥിരമാക്കാനാണ് മുജീബിന്റെ തീരുമാനം. നേരത്തേ തന്നെ കുതിര സവാരിയില്‍ ഈ യുവാവ് പ്രാവീണ്യം നേടിയിരുന്നു.


Full View
Tags:    

Similar News