കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് യുവാവിന് അത്ഭുതരക്ഷ(വിഡിയോ)

Update: 2025-08-11 05:15 GMT

ബന്ദിപ്പൂര്‍: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരി. ഇയാളുടെ പുറകെ ഓടിയ ആന ഇയാളെ നിലത്തേക്ക് തളി്‌ളിയിടുകയും ചവിട്ടുകയുമായിരുന്നു. എന്നാല്‍ ആന പിന്‍വാങ്ങിയതിനേ തുടര്‍ന്ന് പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു.

റോഡരികിലൂടെ നടക്കുമ്പോഴാണ് ഇയാള്‍ക്ക് നേരം ആന പാഞ്ഞടുത്തത്.നിലവില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചാമരാജനഗര്‍ ജില്ലയിലെ ദേശീയോദ്യാനത്തില്‍ രണ്ട് വിനോദസഞ്ചാരികളെ ആന ഓടിച്ചിരുന്നു. ആനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. കേരളത്തിലേക്ക് പോവുകയായിരുന്ന ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Tags: