കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Update: 2026-01-01 10:17 GMT

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമം ചുക്കാലിക്കുനി ഉന്നതിയിലെ മണിയ്ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിന് കാവല്‍ നില്‍ക്കുന്നതിനിടെയാണ് സംഭവം.

കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കും വാരിയെല്ലിനും പരിക്കേറ്റ മണിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Tags: