സ്വകാര്യ ലോഡ്ജിന്റെ മുറ്റത്ത് യുവാവ് മരിച്ച നിലയില്‍

Update: 2025-09-06 06:39 GMT

പെരുമ്പാവൂര്‍: സ്വകാര്യ ലോഡ്ജിന്റെ ആളൊഴിഞ്ഞ മുറ്റത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള അനുപമ ലോഡ്ജിന്റെ മുറ്റത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 45 വയസ്സുള്ള മലയാളിയാണെന്നാണ് പ്രാഥമിക വിവരം, എന്നാല്‍ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയുടെ പിന്‍ഭാഗത്തും ചെവികളിലും ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതകള്‍ ശക്തമായി.

കഴിഞ്ഞ അഞ്ച് ദിവസമായി ലോഡ്ജ് അടഞ്ഞുകിടക്കുകയായിരുന്നു. ആളുകള്‍ സഞ്ചരിക്കാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തിയത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പെരുമ്പാവൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത സ്ഥാപനത്തിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാള്‍ ഉപയോഗിക്കുന്ന ശുചിമുറിക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നതെന്ന് പോലിസ് അറിയിച്ചു.

Tags: