കുളത്തില്‍ വീണ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയ യുവാവിന് ആദരം

Update: 2020-09-01 16:14 GMT

മാള: താണിക്കാട് പാങ്കുളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയ യുവാവിനെ ആദരിച്ചു. കരിങ്കല്‍ തൊഴിലാളി മംഗലത്ത് സതീശനാണ് വിദ്യാര്‍ത്ഥികളെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. സതീശനെ കെപിഎംഎസ് മാള യൂണിയന്റെ നേതൃത്യത്തിലാണ് ആദരിച്ചത്. ജില്ലാ പ്രസിഡന്റ് ലോചനന്‍ അമ്പാട്ട് ഭവനത്തില്‍ ചെന്ന് അനുമോദനമര്‍പ്പിച്ചു. കെ കെ രാജന്‍, എ കെ ബാലന്‍, പി എസ് മനോജ്, കെ വി സുബ്രന്‍, ടി കെ ഉണ്ണികൃഷ്ണന്‍, എം സി വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.