വള്ളിക്കുന്നില്‍ വീട്ടിലെ ചാരുപടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Update: 2023-02-13 03:08 GMT

മലപ്പുറം: വള്ളിക്കുന്ന് എസ്‌റ്റേറ്റ് റോഡില്‍ വീട്ടിലെ ചാരുപടിയില്‍ നിന്നും വീണ് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പൈനാട്ട് അഫ്‌സലിന്റെ അനിയന്‍ ഷമീര്‍ ആണ് മരണപ്പെട്ടത്. ചാരുപടിയില്‍ നിന്ന് താഴെ വീണ് കിടക്കുന്നത് കണ്ട ഉടനെ ചേളാരി ഡിഎംഎസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.

Tags:    

Similar News