അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2022-08-29 17:07 GMT

കല്‍പ്പറ്റ: വയനാട് പെരിക്കല്ലൂരില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിക്കുന്ന് ഏച്ചോം മൂഴിയില്‍ ജോബിന്‍ ജേക്കബ് (22) ആണ് പിടിയിലായത്.

വയനാട് ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും പുല്‍പ്പള്ളി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണനും സംഘവും സംയുക്തമായി പെരിക്കല്ലൂര്‍ കടവില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി പോലിസ് വ്യക്തമാക്കി.

Tags:    

Similar News