ചാരായവുമായി യുവാവ് അറസ്റ്റില്‍

പണിക്കരേട്ടുപുത്തന്‍ വീട്ടില്‍ അംബുജാക്ഷനെയാണ് പട്ടാമ്പി എക്‌സൈസ് പിടികൂടിയത്.

Update: 2021-09-22 16:54 GMT

പ്രതീകാത്മക ചിത്രം

പാലക്കാട്: പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിഷിന്റെ നേതൃത്വത്തില്‍ കുളപ്പുള്ളി അണ്ണാഞ്ചേരിപറമ്പില്‍ നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. പണിക്കരേട്ടുപുത്തന്‍ വീട്ടില്‍ അംബുജാക്ഷനെയാണ് പട്ടാമ്പി എക്‌സൈസ് പിടികൂടിയത്. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ പ്രിവെന്റീവ് ഓഫിസര്‍ കെ വസന്തകുമാര്‍, പ്രിവെന്റീവ് ഓഫിസര്‍ (ഗ്രേഡ്) കെ ഒ പ്രസന്നന്‍ പങ്കെടുത്തു.




Tags:    

Similar News