ബാര്‍ബര്‍ഷോപ്പില്‍ എട്ടു വയസുകാരന് പീഡനം; യുവാവ് അറസ്റ്റില്‍

Update: 2019-02-16 18:38 GMT
പത്തനംതിട്ട: ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടാന്‍ എത്തിയ എട്ടുവയസ്സുകാരന് പീഡനം. യുവാവ് അറസ്റ്റില്‍. മുടി വെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പില്‍ പിതാവ് ഏല്‍പ്പിച്ചു പോയ എട്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഹരിപ്പാട് തൃക്കുന്നപ്പുറം പുതുകണ്ടം സ്വദേശി ഇളംകുളത്ത് തെക്കേതില്‍ വീട്ടില്‍ സലിം എന്നുവിളിക്കുന്ന അബ്ദുല്‍ സലീം (47) നെ ആണ് പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്. കടയുടമസ്ഥന്‍ ഉച്ചയൂണിന് പോയ സമയത്താണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കടയില്‍ നിന്നും രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതനുസരിച്ചാണ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിവരമറിഞ്ഞ് കടയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തടഞ്ഞുവച്ച് പോലിസിന് കൈമാറുകയായിരുന്നു.