നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി; ഞങ്ങള്‍ എല്ലാം എത്തിക്കും; ഇതര തൊഴിലാളികളെ ബോധവല്‍ക്കരിച്ച് യതീഷ് ചന്ദ്ര

Update: 2020-03-30 09:12 GMT

കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ ബോധവല്‍ക്കരിച്ച് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര. ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ച് തെരുവിലിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലിസ് മേധാവിയുടെ ബോധവല്‍ക്കരണം.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. തൊഴില്‍ ഇല്ലാതെ നില്‍ക്കുന്നതിനാല്‍ പലരും സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം നടത്തിയത്.

ഹിന്ദിയിലാണ് എസ് പി സ്ഥിതിഗതികള്‍ വിവരിച്ചത്. കൂടാതെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലിസിനെ ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. താമസ സ്ഥലത്ത് നിന്ന് പോകാന്‍ പറയുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ പോലിസിനെ ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ താമസിക്കുന്നത് സ്വന്തം നാട്ടില്‍ തന്നെയാണ്. അവരുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും ആവശ്യമുള്ള ഭക്ഷണ സാധനങ്ങള്‍ അവരുടെ സ്ഥലങ്ങളില്‍ തന്നെ പഞ്ചായത്തുകളിലൂടെ ലഭ്യമാവുമെന്നും എസ് പി അറിയിച്ചു.


Similar News