യോഗി ആദിത്യനാഥിനെ 'ബുള്‍ഡോസര്‍നാഥെ'ന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

Update: 2021-12-27 03:09 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍നാഥന്‍ എന്ന് പരിഹസിച്ച് കോണ്‍ഗ്രസ്സിന്റെ 'പ്രതികാരം'. പ്രിയങ്കാഗാന്ധി വാദ്രയ്ക്ക് തിരഞ്ഞെടുപ്പ് കാംപയിന് അനുമതി നിഷേധിച്ചതിനെതിരേയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലഖ്‌നോവില്‍ 5 കിലോമീറ്റര്‍ ഓട്ടത്തിനാണ് കോണ്‍ഗ്രസ് അനുമതി ചോദിച്ചത്.

പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാരത്തോണില്‍ പങ്കെടുക്കാനുള്ള പെണ്‍കുട്ടികളുടെ ആഗ്രഹത്തെയാണ് യോഗി ആദിത്യനാഥ് ഇല്ലാതാക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

യോഗി സര്‍ക്കാര്‍ യുവാക്കളുടെ സ്വപ്‌നങ്ങളെ തുരങ്കം വച്ചുവെന്നും അട്ടിമറിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ചിലപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി, ചിലപ്പോള്‍ റിക്രൂട്ട്‌മെന്റ് വിവരങ്ങള്‍ മറച്ചുവച്ച്, ചിലപ്പോള്‍ ബലംപ്രയോഗിച്ച് അവര്‍ യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഇത്തവണ, ധീരരായ പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ യോഗി സ്ത്രീവിരുദ്ധ ബുള്‍ഡോസര്‍ ഓടിക്കുന്നു- പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News