കൊവിഡിനെ അതിജീവിക്കാന്‍ 'യോഗ'ക്ക് കഴിയുമെന്ന് മോദി
യോഗ ഓരോരുത്തരെയും ശാന്തരാക്കും.
ന്യൂഡല്‍ഹി: പ്രാണായാമം എന്ന യോഗ അഭ്യസിക്കുന്നത് ശ്വാസകോശത്തിന്റെയും ശ്വാസനാളിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും ഇത് കോവിഡ് 19-നെ അതിജീവിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആറാമത് അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഓരോരുത്തരെയും ശാന്തരാക്കും. സമാധാനത്തോടെ കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ പ്രാപ്തമാക്കുമെന്നും മത്സരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളിലാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ ഐക്യവും ഒരുമയും വര്‍ദ്ധിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു