കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം ജില്ലയില്‍ ജൂണ്‍11നും 12നും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Update: 2020-06-09 18:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

മലപ്പുറം ജില്ലയില്‍ ജൂണ്‍11നും 12നും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.ജൂണ്‍ 10ന് കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍ എന്നീ ജില്ലകളിലും ജൂണ്‍ 11ന് കൊല്ലം ,പത്തനംതിട്ട ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍ , മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂണ്‍ 12ന് എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട് , മലപ്പുറം ,കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നിവിടങ്ങളിലും 13ന് കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്


Tags:    

Similar News