'തീവ്രവാദ' സംഘടനകള്‍ക്ക് സംഭാവന: യാസിന്‍ മാലിക് കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

Update: 2022-05-19 09:20 GMT

ന്യൂഡല്‍ഹി: 'തീവ്രവാദ' സംഘടനകള്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് ചുമത്തിയ കേസില്‍ കശ്മീരി നേതാവ് യാസിന്‍ മാലിക് കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. താന്‍ ഈ കേസില്‍ നിരപരാധിയാണെന്ന് യാസിന്‍ കോടതിയോട് പറഞ്ഞു.

യാസിന്‍ മാലിക്കിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ കോടതി പ്രാദേശിക അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. അത്തരമൊരു റിപോര്‍ട്ട് മാലിക്കും നല്‍കണം.

എന്‍ഐഎ ജഡ്ജി പ്രവീന്‍ സിങ്ങാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ മെയ് 25ന് പ്രഖ്യാപിക്കും. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. 

Tags:    

Similar News