കേരളത്തിന്റെ പുരോഗതിക്ക് യുഎഇയുടെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ രഘുനന്ദനന്‍

Update: 2021-12-04 11:20 GMT

അജ്മാന്‍: കുടുംബത്തോടുള്ള സ്‌നേഹം, കടപ്പാട്, ആദരവ് എന്നിവയോടൊപ്പം കേരളത്തിന്റെ പുരോഗതിക്കും യുഎഇയുടെ പങ്ക് നിര്‍ണായകമാണെന്നും ഒരിക്കലും മറക്കാനാവില്ല ഈ രാജ്യത്തിന്റെ കരുതലെന്നും എഴുത്തുകാരനും അധ്യാപകനുമായ രഘുനന്ദനന്‍. ഫ്രണ്ട്‌സ് ഓഫ് ഉമയനല്ലൂര്‍ സംഘടിപ്പിച്ച യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കുടുംബത്തിന്റെ കൊട്ടുറപ്പിനും ഉയര്‍ന്ന ജീവിതരീതിക്കും കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും ഒക്കെ ഈ രാജ്യത്തിന്റെ സമ്പത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് അഡ്വ. നജുമുദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആസിഫ് മിര്‍സ, റമീസ് അലി നജുമുദീന്‍, ഷംല ആസിഫ്, മനോജ് മനാമ എന്നിവര്‍ സംസാരിച്ചു. കുട്ടികലാകാരി ആലിയ ആസിഫ് യുഎഇയുടെ പൗരാണിക നൃത്തം അവതരിപ്പിച്ചു.

തിലകന്‍, സിദ്ദിഖ് അലിയാര്‍, ഉണ്ണികൃഷ്ണന്‍, പുഷ്പാലാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വനിതാ സെല്‍ കണ്‍വീനര്‍ ഷംല ആസിഫ് സ്വാഗതവും ട്രഷറര്‍ മനോജ് മനാമ നന്ദിയും പറഞ്ഞു.  

Tags: