സാഹിത്യകാരി കെകെ സുലൈഖ നിര്യാതയായി

Update: 2026-02-20 11:14 GMT

കൊച്ചി: സാഹിത്യകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോക്ടര്‍ കെ കെ സുലൈഖ (66) നിര്യാതയായി. മുന്‍ ജില്ലാ ജഡ്ജും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ചെങ്ങമനാട് പി കെ ഹനീഫയാണ് ഭര്‍ത്താവ്. നിലവില്‍ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആലുവ സിസിഎംവൈ പ്രിന്‍സിപ്പളാണ് സുലേഖ. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത സുലേഖ മഹാരാജാസ് കോളജ് വൈസ് പ്രിസിപ്പല്‍ ആയും വിവിധ കോളജുകളില്‍ മലയാളം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാദഭരിതമായ ചിദംബരങ്ങള്‍, കേരള മുസ്‌ലിം നവോഥാനത്തില്‍ കൊടുങ്ങല്ലൂരിന്റെ പങ്ക്, സാമൂഹികതയുടെ വ്യതിരിക്തത ബഷീര്‍ കൃതികളില്‍ എന്നിവയാണ് പുസ്തകരൂപത്തില്‍ വന്നിട്ടുള്ള രചനകള്‍. കൊടുങ്ങല്ലൂരിലെ കൊമ്പനേഴത്ത് കുഞ്ഞുമരക്കാര്‍ കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ മുഹമ്മദ്, അബ്ദുല്ല, ബക്കര്‍ മേത്തല, അലി എന്നിവരാണ്. കബറടക്കം 21 ശനിയാഴ്ച രാവിലെ പത്തു മണിക്ക് ചെങ്ങമനാട് പാലപ്രശേരി ജുമാമസ്ജിദ് ഖബറില്‍.

Tags: