സന്‍ഗ്ലി: എഴുത്തുകാരി ഗെയില്‍ ഓാവെദ്ത് കസെഗോണില്‍ ബുധനാഴ്ച രാവിലെ അന്തരിച്ചു. 81 വയസ്സായിരുന്നു. യുഎസ്സില്‍ ജനിച്ച ഗെയില്‍ അംബേദ്ക്കര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രകാരിയെന്ന നിലയിലാണ് കൂടുതല്‍ പ്രശസ്ത. ഡോ. ഭാരത് പട്‌നായിക് ആണ് ഭര്‍ത്താവ്. മകള്‍ പ്രാചി, മരുമകന്‍ തേജസ്വി, കൊച്ചുമകള്‍ നിയ എന്നിവര്‍ യുഎസ്സിലാണ്.
യുഎസ്സിലെ മിനിയാപൊളിസിലാണ് ജനനം. ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഡോ. ഓംവെദ്ത് പിന്നീട് ഇന്ത്യയിലെ സാമൂഹികമുന്നേറ്റങ്ങളെക്കുറിച്ച് പഠിച്ച് ഇന്ത്യക്കാരിയായി മാറുകയായിരുന്നു.
1983ല്‍ ഗെയിലിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഓംവെദ്തും ഭര്‍ത്താവ് പട്‌നായിക്കും ചേര്‍ന്ന് ഷര്‍മിക് മുക്തി ദള്‍ സ്ഥാപിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ബോഡികളില്‍ പ്രവര്‍ത്തിച്ചു. കോളമിസ്റ്റ്, അധ്യാപിക, ഗവേഷക, എഴുത്തുകാരി എന്നീ മേഖലകളില്‍ പ്രശസ്തയാണ്.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ സാന്‍ഗ്ലിയിലെ ക്ലാന്തിവീര്‍ ബാപുജി പടന്‍കര്‍ സ്മാരക കാമ്പസില്‍.