ലോക ബഹിരാകാശവാരത്തിന് ഐഎസ്ആര്‍ഒയില്‍ തുടക്കം

Update: 2022-10-05 01:41 GMT

തിരുവനന്തപുരം: ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍ നിര്‍വഹിച്ചു. ബഹിരാകാശ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഒക്ടോബര്‍ നാല് മുതല്‍ 10 വരെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ ഉദ്ദേശം.

ഉദ്ഘാടന ചടങ്ങില്‍ ഐഎസ്ആര്‍ഒയുടെ പ്രൗഡമായ വൈജ്ഞാനിക ചരിത്രം ഗവര്‍ണര്‍ അനുസ്മരിച്ചു. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കാന്‍ ഐഎസ്ആര്‍ഒ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അധ്യക്ഷനായ ചടങ്ങില്‍ വിഎസ്എസ്‌സി ചീഫ് കണ്‍ട്രോളര്‍ സി മനോജ്, സെന്റര്‍ ഡയറക്ടര്‍മാരായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, ഡോ. വി നാരായണന്‍, ഡോ. ഡി സാം ദയാല ദേവ് എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News