ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്യാണം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം അറിയിച്ചു
ബഹ്‌റൈന്‍: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി.
യുഎഇയുടെ നവീകരണത്തിനും ഉയര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും പ്രളയ ദുരന്ത സമയത്ത് കേരളത്തിന് നല്‍കിയ വാഗ്ദാനവും ധൈര്യവും സഹായവും മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും സംഘടന നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട്.എഫ്.എം.ഫൈസല്‍,ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടികണ്ടത്തില്‍, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ തോമസ് ഫിലിപ്പ്, ഷൈജു കന്‍പ്രത്ത്, ജസ്‌ററ്റിന്‍ ഡേവിസ്, കാത്തു സച്ചിന്‍ ദേവ്, ലീബ രാജേഷ്, വിജി എന്നിവരും അനുശോചിച്ചു.