ലോകത്ത് കൊവിഡ് ബാധിതര്‍ എട്ട് കോടി അറുപത് ലക്ഷം; 1,859,377 മരണം; 24 മണിക്കൂറിനിടെ 492,695 പേര്‍ക്ക് രോഗ ബാധ
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി അറുപത് ലക്ഷം കടന്നു. നിലവില്‍ 86,047,683 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 1,859,377 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 60,972,723 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 492,695 പേര്‍ക്കാണ് ആഗോളവ്യാപകമായി രോഗം ബാധിച്ചത്. ഇതേസമയത്ത് 8,592 പേര്‍ മരണമടയുകയും ചെയ്തു. 23,215,583 പേരാണ് ഇനി രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്. ഇതില്‍ 18 രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ 106,022 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.