ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.90 കോടി കടന്നു

Update: 2020-12-10 09:29 GMT

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6.90 കോടി കടന്നു. 24 മണിക്കൂറിനിടെ 593,011 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 69,162,536 ആയി ഉയര്‍ന്നു. പുതിയതായി 11,178 പേര്‍കൂടി മരണമടഞ്ഞതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മരണസംഖ്യ 1,573,707 കടന്നു.

47,928,108 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 19,660,554 പേര്‍ രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും അതില്‍ 106,178 പേരുടെ നില അതീവ ഗുരുതരമാണെന്നും വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.