ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ്; 7,342 മരണം

Update: 2020-11-08 03:56 GMT

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50,150,049 ആയി ഉയര്‍ന്നു. വൈറസ് ബാധിച്ച് 7,342 പേരാണ്് പുതിയതായി മരിച്ചത്. ഇതോടെ കൊവിഡ് ബാധയേത്തുടര്‍ന്നുള്ള ആകെ മരണം. 1,255,533 ആയി. 35,525,025 പേരാണ്് ഇതുവരെ രോഗമുക്തി നേടിയത്.

നിലവില്‍ 13,369,491 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 91,476 പേരുടെ നില അതീവ ഗുരുതരമാണെന്നാണ്് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കോളംബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധയില്‍ ആദ്യ പത്തിലുള്ളത്.