ലോക മുളദിനം: ഹൈഡെന്‍സിറ്റി ബാംബൂ പ്ലാന്റേഷന്റെ ഉദ്ഘാടനം അലിഗഢ് ക്യാപസില്‍

Update: 2021-09-18 19:06 GMT

പെരിന്തല്‍മണ്ണ: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പെരിന്തല്‍മണ്ണ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കാംപസ്സില്‍ ഹൈ ഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍ പദ്ധതി നടപ്പാക്കുന്നു. പ്ലാന്റേഷന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു. എളംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുകുമാരന്‍ അധ്യക്ഷനായിരുന്നു. എം.പി. അബ്ദുല്‍ സമദ് സമദാനി എം.പി വിശിഷ്ടാഥിതിയായിരുന്നു. 

നാഷണല്‍ ബാംബൂ മിഷന്റെ സഹായത്തോടെയാണ് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ഹൈഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുടനീളം 588 ഹെക്ടര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. 

കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എ.എം.അബ്ദുള്‍ റഷീദ്, ഡയറക്ടര്‍ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഡോ.കെ.പി.ഫൈസല്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് ആര്‍ കീര്‍ത്തി ഐഎഫ്എസ്, വാര്‍ഡ് മെമ്പര്‍ സുധീര്‍ ബാബു, കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ കെ ജെ ജേക്കബ്, പ്രിന്‍സിപ്പല്‍ സയന്റ്റിക്സ്റ്റ് കെഎഫ്ആര്‍ഐ ഡോ. കെ വി മുഹമ്മദ്കുഞ്ഞി, കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ പ്രോജക്ട് മാനേജര്‍ മുജീബ്‌റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags: