കോഴിക്കോട്ട് ബസ് റിപ്പയറിങ്ങിനിടെ അപകടം, തൊഴിലാളി മരിച്ചു

Update: 2026-04-10 10:49 GMT

കോഴിക്കോട് : കോഴിക്കോട്ട് ബസ് റിപ്പയറിങ്ങിനിടെ അപകടം. ബസിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരിപ്രസാദാണ് മരിച്ചത്. ബസിന്റെ അടിയില്‍ കിടന്ന് പണിയെടുക്കുന്നതിനിടെ ജാക്കി തള്ളിപ്പോകുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. അപകടം സംഭവിച്ചപ്പോള്‍ ആളുകള്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് ബസ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags: