തിരുവനന്തപുരത്ത് തൊഴിലാളിക്ക് ഉടമയുടെ ക്രൂരപീഡനം

Update: 2025-10-16 07:51 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്‌ലോര്‍ മില്ലിലെ തൊഴിലാളി നേരിട്ടത് തൊഴിലുടമയുടെ ക്രൂരപീഡനം. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനം നേരിടേണ്ടിവന്നത്. ശമ്പളം നല്‍കാതെ തൊഴിലാളിയെ തൊഴിലുടമ നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ മില്ല് ഉടമ തുഷാന്തിനെ പോലിസ് അറസ്റ്റ് ചെയ്തു.

വട്ടിയൂര്‍ക്കാവ് പ്രവര്‍ത്തിക്കുന്ന ഫ്‌ലോര്‍ മില്ലിലാണ് അതിക്രമം നടന്നത്. രണ്ടുവര്‍ഷത്തോളമായി ബാലകൃഷ്ണന്‍ പീഡനത്തിന് ഇരയായതായാണ് വിവരം. മില്ലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ബാലകൃഷ്ണനെ തുഷാന്ത് അനുവദിച്ചിരുന്നില്ല. ഭക്ഷണം നല്‍കാതെയിരുന്നതായും പരാതിയുണ്ട്.

വട്ടിയൂര്‍ക്കാവിലെ നാട്ടുകാരാണ് ബാലകൃഷ്ണനെ മില്ലില്‍ നിന്നും രക്ഷപ്പെടുത്തിയത്. ശരീരം പൊട്ടി ചോരയൊഴുകുന്ന അവസ്ഥയില്‍ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: