'മരക്കഴുത, എന്ത് കോപ്പാണ് ചെയ്തത്' : എ കെ ആന്റണിയുടെ മകനെതിരില്‍ കോണ്‍ഗ്രസ് സൈബര്‍ ടീം
ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെല്‍ പിരിച്ചു വിടുന്നതാണെന്നും കുറിപ്പില്‍ പറയുന്നു
എ സി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെല്‍ പിരിച്ചു വിടുന്നതാണെന്നും കുറിപ്പില്‍ പറയുന്നു. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു എന്നാണ് കോണ്‍ഗ്രസ് സൈബര്‍ ടീം പറയുന്നത്.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അനില്‍ ആന്റണി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങിലും ബിരുദം നേടിയിട്ടുണ്ട്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന് ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന് തെരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.