സ്വാതന്ത്ര്യസമരത്തില്‍ മുഖം തിരിഞ്ഞ് നിന്ന നേതാക്കളേയും ആശയങ്ങളേയും ആരും മഹത്വവല്‍ക്കരിക്കരുത്: മുഖ്യമന്ത്രി

ഏത് പ്രതിലോമ ആശയവും, അത് ചിലപ്പോള്‍ വിമര്‍ശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. അതിലൊന്നും തര്‍ക്കമില്ല. പക്ഷേ, അത്തരം ആശയങ്ങളേയും അത്തരം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാക്കളേയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാവരുത്.

Update: 2021-09-10 14:50 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തില്‍ മുഖം തിരിഞ്ഞ് നിന്ന നേതാക്കളേയും ആശയങ്ങളേയും ആരും മഹത്വവല്‍ക്കരിക്കരിക്കാന്‍ തയ്യാറാകരുടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ സംഘപരിവാര നേതാക്കളെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഏത് പ്രതിലോമ ആശയവും വിമര്‍ശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണ്ടിവരും. പക്ഷേ, അത്തരം ആശയങ്ങളേയും അത്തരം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാക്കളേയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാവരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇക്കാര്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഉന്നതലവിദ്യാഭ്യാസ മന്ത്രിയും ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തില്‍ മുഖം തിരിഞ്ഞ് നിന്ന ആശയങ്ങളേയും അതിന് നേരൃത്വം കൊടുത്ത നേതാക്കളേയും മഹത്വവല്‍ക്കരിക്കുക എന്ന സമീപനം നമ്മുക്ക് ഇല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന് ആരും തയ്യാറാവുകയും ചെയ്യരുത്. ഏത് പ്രതിലോമ ആശയവും, അത് ചിലപ്പോള്‍ വിമര്‍ശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണ്ടിവരും. അതിലൊന്നും തര്‍ക്കമില്ല. പക്ഷേ, അത്തരം ആശയങ്ങളേയും അത്തരം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാക്കളേയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാവരുത്.

യൂനിവേഴ്‌സിറ്റി ഇതുമായി ബന്ധപ്പെട്ട് പലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ടംഗ വിദഗ്ധസമിതിയെ കാര്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.ജെ പ്രഭാഷ്, കോഴിക്കോട് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം റിട്ട. പ്രഫസര്‍ ഡോ. കെഎസ് പവിത്രന്‍ എന്നിവരേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്ഗധ സമിതിയുടെ റിപോര്‍ട്ട് അനുസരിച്ച് ആവശ്യമായ തീരുമാനമെടുക്കും. ഇത് വൈസ് ചാന്‍സലര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച് ആര്‍ക്കെങ്കിലും സംശയമോ ആശങ്കയോ ഉണ്ടാകില്ല എന്നു തന്നെയാണ ഞാന്‍ കരുതുന്നത്.

Tags:    

Similar News