മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാവില്ല; മെയ് 15ഓടെ രോഗികളുടെ എണ്ണം ആറുലക്ഷമാവാമെന്നും മുഖ്യമന്ത്രി

Update: 2021-05-10 09:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യല്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ആവിശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെത്തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണം. കരുതല്‍ ശേഖരത്തില്‍ 450 ടണ്ണില്‍ 86 ടണ്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മെയ് 15 ഓടെ രോഗികളുടെ എണ്ണം ആറുലക്ഷമാകാമെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

നിലവില്‍ തമിഴ്‌നാടിന് 24 ടണ്ണും കര്‍ണാടകക്ക് 30 ടണ്‍ ഓക്‌സിജനും നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ പോലും മതിയായ അളവില്‍ ലഭിക്കുന്നില്ലെന്നും അതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, കാസര്‍ഗോഡ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായതിനെ തുടര്‍ന്ന് രോഗികളെ മറ്റു ആശുപത്രികളേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.



Tags:    

Similar News