മതം മാറാന്‍ തയ്യാറായില്ല; യുവാവിന് ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം
വിവാഹം നടത്തിതരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മിഥുന്‍ കൃഷ്ണനെ ദീപ്തി ജോര്‍ജ്ജിന്റെ വീട്ടുകാര്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നു. ദലിത് വിഭാഗക്കാരനായ മിഥുന്‍ മതം മാറാന്‍ തയ്യാറാവാത്തതാണ് മര്‍ദ്ദനത്തിന് കാരണം.
തിരുവനന്തപുരം: പ്രണയ വിവാഹിതനെ ജാതിമാറണമെന്നാവശ്യപ്പെട്ട് ഭാര്യ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം വിതുര സ്വദേശി മിഥുന്‍ കൃഷ്ണനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.
ചിറയിന്‍കീഴ് സ്വദേശിയായ ദീപ്തി ജോര്‍ജ്ജും മിഥുനും രജിസ്റ്റര്‍ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുകയായിരുന്നു. രജിസ്റ്റര്‍ വിവാഹശേഷം ദീപ്തിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മറ്റൊരിടത്തായിരുന്നു താമസം. ഇതിനിടെ, വിവാഹം നടത്തിതരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മിഥുന്‍ കൃഷ്ണനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ച് വരുത്തിയിരുന്നു. സംഭാഷണത്തിനിടെ ദലിതനായ മിഥുന്‍ കൃഷ്ണന്‍ ജാതിമാറണമെന്ന് ആവശ്യപ്പെട്ടു. ദീപ്തി ജോര്‍ജ്ജ് ലാറ്റിന്‍ കാത്തലിക് വിഭാഗമാണ്. എന്നാല്‍, മതം മാറാന്‍ കഴിയില്ലെന്ന് മിഥുനും ഒപ്പം ദീപ്തിയും പറഞ്ഞു.
അടുത്ത ദിവസവും മിഥുനെ ദീപ്തിയുടെ സഹോദരന്‍ വീണ്ടും വിളിച്ച് വരുത്തി. ദീപ്തിയെ അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് ഇരുവരെയും കൂട്ടികൊണ്ടുപോയി വഴിയില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മിഥുന്‍ കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇക്കഴിഞ്ഞ 31നായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിനെതിരേ ദീപ്തിയും മിഥുന്റെ കുടുംബവും ചിറയിന്‍കീഴ് പോലിസില്‍ പരാതിപ്പെട്ടു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്ന് ദീപ്തി പറയുന്നു. ദീപ്തിയുടെ സഹോദരന്‍ ഡോ. ഡാനിഷും സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
