ട്വന്റി-20 ലോകകപ്പ്; ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് പിന്‍തുടര്‍ന്ന ന്യൂസിലന്റ് 130 റണ്‍സിന് പുറത്താവുകയായിരുന്നു

Update: 2020-02-27 11:40 GMT

മെല്‍ബണ്‍: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂസിലന്റിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് പിന്‍തുടര്‍ന്ന ന്യൂസിലന്റ് 130 റണ്‍സിന് പുറത്താവുകയായിരുന്നു. ഷഫാലി വര്‍മ്മ(46) , ഭാട്ടിയാ (23) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റണ്‍സെടുത്തത്. മറുപടി ബാറ്റിങില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കിവികള്‍ക്കായുള്ളൂ. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ മല്‍സരങ്ങളില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.


Tags:    

Similar News