എട്ടുവയസ്സുകാരിയെ വനിതാ പോലിസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരത്തുകയില്‍ രണ്ടുഭാഗം സംഭാവന ചെയ്യുമെന്ന് പിതാവ്

Update: 2021-12-25 13:53 GMT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരിയെ പിങ്ക് പോലിസ് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയില്‍ രണ്ട് ഭാഗം സംഭാവന ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജയച്ചന്ദ്രന്‍. ഹൈക്കോടതി കുടുംബത്തിന് ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ലെങ്കില്‍ നഷ്ടപരിഹാരത്തുകയില്‍ ഒരു ഭാഗം ആദിവാസികുട്ടികളുടെ പഠനത്തിനും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. എട്ടുവയസ്സുകാരി ദലിത് പെണ്‍കുട്ടിയെ ഇപ്പോഴും കൗണ്‍സിലിങിന് വിധേയമാകുന്നുണ്ട്.

Tags: