വനിതാ ലീഗ് ദേശീയ ട്രഷറര്‍ പി ഖദീജ നിര്യാതയായി

മുന്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പി ഖദീജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍, തലക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Update: 2021-09-06 08:40 GMT
തിരൂര്‍: വനിതാ ലീഗ് ദേശീയ ട്രഷററും എംജിഎം വാരണാക്കര മണ്ഡലം പ്രസിഡന്റുമായ പി ഖദീജ നിര്യാതയായി. മുന്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പി ഖദീജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍, തലക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസി ലീഗ് തിരൂര്‍ മണ്ഡലം പ്രസിഡന്റ് പാറപ്പുറത്ത് എഞ്ചി. മുഹമ്മദ് എന്ന ബാവ ഹാജിയാണ് ഭര്‍ത്താവ്. മക്കള്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ (ദുബയ്), വഹീദ (അബുദബി), ഫെമിന (അബുദബി). മരുമക്കള്‍ ഡോ. രഹന, ഹാരിസ്, നിസാര്‍.




Tags:    

Similar News