മസ്ജിദുല്‍ ഹറാമില്‍ സേവനത്തിന് വനിതാ പോലിസുകാരും

Update: 2021-04-22 06:21 GMT
മക്ക: മസ്ജിദുല്‍ ഹറാമില്‍ വനിതാ പോലിസുകാരെ നിയോഗിച്ചു. ഹജ്, ഉംറ സുരക്ഷാ സേനക്കു കീഴില്‍ 80 വനിതാ പോലിസുകാരാണ് വിശുദ്ധ ഹറമില്‍ സേവനം ചെയ്യുക. ഹറമിന്റെ കവാടങ്ങളിലും തീര്‍ഥാടകര്‍ക്കിടയിലും സേവന നിരതരായി പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ട നിയന്ത്രണത്തിനുള്‍പ്പടെ പ്രത്യേക പരിശീലനം നല്‍കിയാണ് വനിതാ പോലീസുകാരെ വിശുദ്ധ ഹറമില്‍ നിയമിച്ചത്.


പ്രധാനമായും വനിതാ തീര്‍ഥാടകരെ സഹായിക്കുക എന്നതാണ് ഇവരുടെ ചുമതലയെന്ന് പോലിസ് ഉദ്യോഗസ്ഥ ഗൈദാ ബകര്‍ പറഞ്ഞു. ഹറമിന്റെ എല്ലാ ഭാഗങ്ങളും വനിതാ പോലിസുകാരുടെ നിരീക്ഷണത്തിലാണ്. സംഘത്തില്‍ നിന്നും തെറ്റി ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് വനിതാ പോലിസുകാര്‍ വലിയ സഹായമാകും.





Tags: