സംഘ്‌വംശഹത്യാ രാഷ്ട്രീയത്തിനെതിരേ പയ്യോളിയില്‍ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞയെടുത്തു

Update: 2020-10-29 05:25 GMT

പയ്യോളി: ഗുജറാത്ത്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യ രാഷ്ട്രീയത്തിനെതിരെ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃത്വത്തില്‍ പയ്യോളിയില്‍ പെണ്‍പോരാട്ട പ്രതിജ്ഞ നടത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അഞ്ചു പേര്‍ വീതം ടൗണിലെ ബസ്സ്റ്റാന്‍ഡ് പരിസരത്തും ദേശീയ പാതയോരത്തുമായാണ് പരിപാടി നടന്നത്. രണ്ട് കേന്ദ്രങ്ങളിലായി നടന്ന പരിപാടിക്ക്

റസീന സമീര്‍, സറീന അബ്ദുല്ല, എം.സി. സമീന, ജുബൈരിയ ഹാഷിം, ആതിക, നജ്വ ഫാത്തിമ, റിള, ഷമീറ ഹുദ എന്നിവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി ടൗണില്‍ നടന്ന വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍ പോരാട്ട പ്രതിജ്ഞയില്‍ വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസ്മാ മുഹമ്മദലി, ശരീഫ ബഷീര്‍, റിന്‍ഷ എന്നിവര്‍ പങ്കെടുത്തു.