വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

Update: 2021-11-12 05:59 GMT

പാലക്കാട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് 2021-2023 ലേക്കുള്ള പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന പരിപാടി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാനടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതിന് ശേഷം അനിയന്ത്രിതമായ ഇന്ധന-പാചക വാതക വില വര്‍ധനവ് മൂലം സാധാരണക്കാരുടെ നടുവൊടിഞ്ഞിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. കുടുംബ ബജറ്റ് പോലും താളംതെറ്റിയ അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായി ഉയര്‍ന്നു വരുന്ന ജനരോഷം വഴിതിരിച്ചുവിടാന്‍ വര്‍ഗീയതയും വിദ്വേഷ പ്രചാരണവും ആയുധമാക്കുകയാണ് സംഘപരിവാരം. സര്‍ക്കാരിനെതിരേ വിരല്‍ ചൂണ്ടുന്നവരെ യുഎപിഎ ഉള്‍പ്പടെ ഫാഷിസ്റ്റ് നിയമങ്ങള്‍ ചാര്‍ത്തി ജയിലുകളില്‍ തള്ളുന്നു. രാജ്യദ്രോഹ നിയമം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി സര്‍ക്കാര്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് ഭിന്നിപ്പിച്ച് നിര്‍ത്തി രാജ്യത്തെ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഇന്‍ഷാന ടീച്ചര്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് മേരി ഏബ്രഹാം തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. എസ്ഡിപിഐ പാലക്കാട് ജില്ല പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം ആശംസകള്‍ നേര്‍ന്നു. ഭാരവാഹികളായി ആഷിത നജീബ്(പ്രസിഡന്റ്), ഷരീഫ അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), സുലൈഖ റഷീദ് (ജനറല്‍സെക്രട്ടറി), ഷാഹിന ഷഹീര്‍(സെക്രട്ടറി), സൈന തത്തമംഗലം(ഖജാഞ്ചി), ഫിസ്‌ന ഇസ്മയില്‍, ലൈല പത്തിരിപ്പാല(ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.

Tags:    

Similar News