മാലിന്യടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

Update: 2025-08-22 10:53 GMT

കോതമംഗലം: കോതമംഗലത്ത് മാലിന്യടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഊന്നുകല്ലിനുസമീപം ആള്‍താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ടാങ്കിനുള്ളില്‍ മൃതദേഹം എത്തിയത് എന്ന കാര്യത്തില്‍ സംശയങ്ങളുണ്ടെന്ന് പോലിസ് പറയുന്നു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല.

Tags: