ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കൈപ്പത്തി മുറിച്ചുമാറ്റിയ നിലയില്‍; കൊലപാതകമെന്നു പോലിസ്

Update: 2022-04-04 16:05 GMT

പട്ടാമ്പി: ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പ്രാഥമിക നിഗമനം. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ എസ് ഹരിതയാണ് (28) മരിച്ചത്. രണ്ടുദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഈ മാസം രണ്ടിനു കാണാതായ ഹരിതയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പട്ടാമ്പി പാലത്തിനു സമീപം കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുണ്ടൂരില്‍നിന്നും കണ്ടെത്തി.

ബാങ്കില്‍ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരിതയുടെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.