കോഴിക്കോട് മാളിക്കടവില്‍ യുവതി കൊല്ലപ്പെട്ട കേസ്; യുവതി സൈക്കോളജിസ്റ്റിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്

Update: 2026-01-31 07:31 GMT

കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും, മരണം സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും കൊല്ലപ്പെട്ട യുവതി സൈക്കോളജിസ്റ്റിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്തുവന്നു.

മരണം നടന്ന ദിവസം രാവിലെ ഒന്‍പതരയോടെയാണ് സന്ദേശം അയച്ചത്. 16 വയസ്സ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. യുവതിയുടെ കൗണ്‍സിലറുടെ മൊഴി പോലിസ് രേഖപ്പെടുത്തി. വൈകിയാണ് സന്ദേശം കണ്ടതെന്നും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്നും കൗണ്‍സിലര്‍ പോലിസിനോട് പറഞ്ഞു.

ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം വൈശാഖന്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരവും റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്.

Tags: