സൗദിയിലെ അല്‍കോബാറില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ദമാം: സൗദിയിലെ അല്‍കോബാര്‍ ശിമാലിയയിലെ താമസസ്ഥലത്താണ് മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീന്‍ (32) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
മകന്‍ മുഹമ്മദ് യൂസുഫ് അഹമ്മദി (3), ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരെ ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ വിവരം. ആത്മഹത്യയ്ക്കായി ശ്രമിക്കുന്നതിനിടെ സൈദ കാല്‍ വഴുതി വീണ് ബോധംകെട്ടുവീണു. തുടര്‍ന്ന് വീട്ടിലെത്തിയ ഭര്‍ത്താവാണ് സംഭവം തിരിച്ചറിഞ്ഞ് അധികൃതരെ വിവരം അറിയിച്ചത്.
ആറ് മാസം മുമ്പാണ് കുടുംബം സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സൈദയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പോലിസിനോട് മൊഴി നല്‍കി.
സൗദി റെഡ്ക്രസന്റ് സംഘം എത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ മൃതദേഹങ്ങള്‍ ദമാമില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.